കാഞ്ഞിരപ്പള്ളിയിൽ കളര്‍ഫുള്‍ ആയി കളര്‍ ഇന്ത്യ
1444353
Monday, August 12, 2024 11:51 PM IST
കാഞ്ഞിരപ്പള്ളി: ദീപികയുടെ നേതൃത്വത്തില്‍ ഡിസിഎല്ലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ദീപിക കളര്‍ ഇന്ത്യ പെയിന്റിംഗ് മത്സരം കാഞ്ഞിരപ്പള്ളിയില്‍ കളര്‍ഫുള്‍ ആയി. കാഞ്ഞിരപ്പള്ളിയിലെ വിവിധ സ്കൂളുകളിൽ നിന്നായി എല്‍കെജി മുതല്‍ പ്ലസ് ടു വരെയുള്ള പതിനായിരത്തോളം വിദ്യാർഥികൾ ഇന്നലെ നടന്ന പെയിന്റിംഗ് മത്സരത്തില്‍ പങ്കെടുത്തു.
കാഞ്ഞിരപ്പള്ളി ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂളിൽ നടന്ന മേഖലാതല ഉദ്ഘാടനം രാഷ്ട്രദീപിക ലിമിറ്റഡ് കമ്പനി ഡയറക്ടര്‍ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ നിർവഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ഫിൽസി സിഎംസി അധ്യക്ഷത വഹിച്ചു.
ഡിസിഎല്‍ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ വര്‍ഗീസ് കൊച്ചുകുന്നേല്‍ കുട്ടികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദീപിക സീനിയർ ബിസിനസ് മാനേജർ ബിജു തോമസ്, ഏരിയ മാനേജർ സിജു ജോർജ് എന്നിവർ പ്രസംഗിച്ചു.