നാഷണല്‍ ലെജിസ്ലേറ്റേഴ്സ് കോണ്‍ഫറന്‍സില്‍ ജോബ് മൈക്കിളും
1444343
Monday, August 12, 2024 7:33 AM IST
ചങ്ങനാശേരി: ലോക നേതാക്കളുടെ ഒത്തുചേരലായി മാറി അമേരിക്കയിലെ നാഷണല്‍ ലെജിസേലേറ്റേഴ്സ് കോണ്‍ഫറന്‍സ്. ആഗോളതലത്തില്‍ 5,900 സമാജികര്‍ പങ്കെടുത്ത പരിപാടിയില്‍ ഇന്ത്യയില്‍നിന്നു 300 പേരാണ് പങ്കെടുത്തത്.
കേരളത്തെ പ്രതിനിധീകരിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍, പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരം, ചങ്ങനാശേരി എംഎല്‍എ ജോബ് മൈക്കിള്‍ എന്നിവര്‍ പങ്കെടുത്തു. അന്താരാഷ്ട്ര തലത്തിലുള്ള ചര്‍ച്ചകള്‍,ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് വഴിയുള്ള നേട്ടങ്ങളും കോട്ടങ്ങളും, വിദ്യാഭ്യാസ മേഖലയിലെ പുതിയ പദ്ധതികളെയും മാറ്റങ്ങളെക്കുറിച്ചും വിവിധ വ്യത്യസ്ത രാഷ്ട്രീയ കാര്യങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.
വിവിധ രാജ്യങ്ങളിലെ നിയമ നിര്‍മാണ പ്രക്രിയകളില്‍ അവലംബിക്കുന്ന നൂതന രീതികളുടെ കൈമാറ്റവും ആഗോള തലത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള ആശയ- സംസ്കാരങ്ങളുടെ കൈമാറ്റത്തിനാണ് കെന്റഗി സാക്ഷ്യം വഹിച്ചത്.