കാഴ്ച മറച്ച് കുറിച്ചി ഔട്ട്പോസ്റ്റ് ജംഗ്ഷനില്‍ ഡിവൈഡറില്‍ പുല്ലും കാട്ടുചെടികളും
1444342
Monday, August 12, 2024 7:33 AM IST
ചങ്ങനാശേരി: എന്‍എച്ച്-183 (എംസി റോഡ്) കുറിച്ചി ഔട്ട്പോസ്റ്റ് ജംഗ്ഷനില്‍ ഡിവൈഡറില്‍ പുല്ലും കാട്ടുചെടികളും വളര്‍ന്ന് വാഹനം ഓടിക്കുന്നവരുടെ കാഴ്ച മറയ്ക്കുന്നതായി പരാതി. റോഡിന്റെ 200 മീറ്ററോളം വരുന്ന ഡിവൈഡറിലാണ് പുല്ലും പോതയും കാട്ടുചെടികളും വളര്‍ന്നു പന്തലിക്കുന്നത്. പുല്ലിനിടയില്‍ വിഷപ്പാമ്പുകളുടെയും മറ്റ് ഇഴജന്തുക്കളുടെയും ശല്യം വര്‍ധിച്ചിട്ടുണ്ട്.
പൊതുമരാമത്തു വകുപ്പാണോ കുറിച്ചി പഞ്ചായത്താണോ പുല്ലു ചെത്തി റോഡ് വൃത്തിയാക്കേണ്ടതെന്ന തര്‍ക്കം നിലനില്ക്കുന്നു.
അപകടസാധ്യത നിലനില്‍ക്കുന്നതിനാല്‍ ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട് ഡിവൈഡറിലെയും റോഡിന്റെ വശങ്ങളിലെയും പുല്ലും കാട്ടുചെടികളും വെട്ടിമാറ്റണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇത് വെട്ടിമാറ്റാത്ത പക്ഷം കന്നുകാലികളെ ഇറക്കി പുല്ല് തീറ്റിച്ച് സമരം നടത്താനുള്ള ആലോചനകളും ചില സംഘടനകള്‍ നടത്തുന്നുണ്ട്.