വാഹനാപകടത്തിൽ പരിക്കേറ്റു
1444339
Monday, August 12, 2024 7:33 AM IST
പാലാ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു ഗുരുതര പരിക്കേറ്റ പുലിയന്നൂര്‍ സ്വദേശി അര്‍ജുനെ (26) ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് ആണ്ടൂര്‍ കവലയ്ക്ക് സമീപമായിരുന്നു അപകടം.
പാലാ: നിയന്ത്രണംവിട്ട കാര്‍ കലുങ്കില്‍ ഇടിച്ചു പരിക്കേറ്റ കാളകെട്ടി സ്വദേശി ജോര്‍ജ് തോമസ് (66), ഭാര്യ ബീന ജോര്‍ജ് (56) എന്നിവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം 4.30ഓടെ കാളകെട്ടിക്ക് സമീപമായിരുന്നു അപകടം.