പള്ളിപ്പുറം പള്ളിയിൽ തിരുനാളിനു കൊടിയേറി
1444336
Monday, August 12, 2024 7:33 AM IST
വൈക്കം: മരിയൻ തീർഥാടന കേന്ദ്രമായ ചേർത്തല പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ കൊംബ്രേരിയ തിരുനാളിനു കൊടിയേറി. 15നാണ് പ്രധാന തിരുനാൾ.
ഇന്നലെ വൈകുന്നേരം അഞ്ചിനു നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ജോസ് ഒഴലക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു. ഫാ. പീറ്റർ കാഞ്ഞിരക്കാട്ടുകാരി, ഫാ. ചാക്കോ കിലുക്കൻ എന്നിവർ സഹകാർമികത്വം വഹിച്ചു.
തുടർന്ന് വികാരി റവ. ഡോ. പീറ്റർ കണ്ണമ്പുഴയുടെ കാർമികത്വത്തിൽ തിരുനാൾ കൊടിയേറ്റ് നടന്നു. ഫാ. ജോസ് ഒഴലക്കാട്ട്, സഹവികാരി ഫാ. ജോസഫ് മാക്കോതക്കാട്ട്, ഫാ. അമൽ പെരിയപ്പാട്ട്, പ്രസുദേന്തി തോമസ് ആലുംചുവട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.