നിയന്ത്രണംവിട്ട കാർ റോഡരികിലെ തട്ടുകട ഇടിച്ചുതകർത്തു
1444335
Monday, August 12, 2024 7:21 AM IST
തലയോലപ്പറമ്പ്: നിയന്ത്രണംവിട്ട കാർ റോഡരികിലെ തട്ടുകട ഇടിച്ചുതകർത്തു. ഇടിയുടെ ആഘാതത്തിൽ ഉയർന്ന് പൊങ്ങിയ തട്ടുകട സമീപത്തെ പുരയിടത്തിന്റെ കമ്പിവേലിക്കപ്പുറത്തേക്കു പതിച്ചു.
അപകടത്തിൽ കാറിൽ സഞ്ചരിച്ചിരിരുന്ന യുവതിക്കു നിസാര പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് തലയോലപ്പറമ്പ് പള്ളിക്കവലയിലായിരുന്നു അപകടം. തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു.