കുലശേഖരമംഗലം സഹ. ബാങ്ക്: എൽഡിഎഫിനു ജയം
1444331
Monday, August 12, 2024 7:21 AM IST
മറവൻതുരുത്ത്: കുലശേഖരമംഗലം സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുഴുവന്‍ സീറ്റുകളിലും വിജയിച്ചു.
എല്‍ഡിഎഫ് പാനലില്‍നിന്ന് മത്സരിച്ച കെ.വി. അശോകന്, എം.ടി. ജോസഫ്, കെ.കെ. ധനഞ്ജയന്, വി.എസ്. പ്രകാശന്, പി. ബാലകൃഷ്ണപിള്ള, എം.പി. ബിജു, റോബി തോമസ്, കെ.പി. ദിവ്യ, രഞ്ജിനി ശിവദാസന്‍, കെ.പി. ബിജു, കെ.ജി. വിജയന് എന്നിവരാണ് വിജയിച്ചത്.
40 വയസിൽ താഴെയുള്ള ജനറല്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലുമായി മത്സരിച്ച പി.എസ്. നൗഫല്‍, നിവ്യ ദിനേഷ് എന്നിവര്‍ നേരത്തെ തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വിജയത്തിനുശേഷം പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി.