തിരുവാർപ്പ് മർത്തശ്മൂനി പള്ളിയിൽ സംഘർഷാവസ്ഥ
1444329
Monday, August 12, 2024 7:21 AM IST
തിരുവാർപ്പ്: തിരുവാർപ്പ് മർത്തശ്മൂനി പള്ളിയിലെ സെമിത്തേരിയിൽ പ്രാർഥനയ്ക്കെത്തിയ വിശ്വാസികൾക്ക് ഗേറ്റ് പൂട്ടി ഓർത്തഡാോക്സ് വിഭാഗം അവസരം നിഷേധിച്ചതിനെത്തുടർന്ന് വിശ്വാസികൾ തമ്മിൽ സംഘർഷം.
പരേതരായ വിശ്വാസികളുടെ കബറിടത്തിൽ മെഴുകുതിരി കത്തിച്ച് പ്രാർഥിക്കാനെത്തിയ യാക്കോബായ വിശ്വാസികളെ ഗേറ്റ് പൂട്ടിയിട്ട് ഓർത്തഡാേക്സ് വിഭാഗം തടഞ്ഞതാണ് തർക്കത്തിന് കാരണം.
സർക്കാർ നടപ്പിലാക്കിയ സെമിത്തേരി ബില്ലിന്റെ അടിസ്ഥാനത്തിൽ ഇരുപക്ഷക്കാർക്കും സംസ്കാരം നടത്തുന്നതിനും പ്രാർഥനകൾ നടത്തുന്നതിനും അവകാശമുണ്ട്. ഇതു നിഷേധിച്ചതാണ് സംഘർഷത്തിലേക്കു നയിച്ചത്.
സംഭവത്തെത്തുടർന്നു കുമരകം പോലീസെത്തി യാക്കോബായ വിശ്വാസികൾക്ക് പ്രാർഥനയ്ക്ക് അവസരം ഒരുക്കി. ഇന്നലെ വൈകുന്നേരം ഓർത്തഡാോക്സ് വിശ്വാസിയായ ഒരാളുടെ സംസ്കാരവും സെമിത്തേരിയിൽ നടത്തി.