വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ദീപാഞ്ജലി
1444327
Monday, August 12, 2024 7:21 AM IST
ഏറ്റുമാനൂർ: വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗങ്ങൾ ഏറ്റുമാനൂർ കുരിശുപള്ളി കവലയിൽ ദീപം തെളിച്ചു. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ജില്ലയിലെ മറ്റ് അസോസിയേഷൻ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
പ്രസിഡന്റ് ഒ.ആർ. ശ്രീകുമാർ, ജനറൽ സെക്രട്ടറി പി. ചന്ദ്രകുമാർ, ട്രഷറർ പി.ജെ. മൈക്കിൾ, വൈസ് പ്രസിഡന്റുമാരായ ഉണ്ണിക്കൃഷ്ണൻ നായർ, സന്തോഷ് വിക്രമൻ, ബിജോ കൃഷ്ണൻ, അനിൽകുമാർ, വനിതാ വിഭാഗം സെക്രട്ടറി സൂസൻ തോമസ്, ത്രേസ്യാമ്മ ജോൺ, സുശീല കരുണാകരൻ, അമ്പിളി എന്നിവർ നേതൃത്വം നൽകി.