വള്ളംകളി മാറ്റി; വരുമാനം വെള്ളത്തില്‍
1444100
Sunday, August 11, 2024 10:07 PM IST
കോട്ടയം: നെഹ്റു ട്രോഫി വള്ളംകളി മാറ്റിവച്ചതോടെ കുമരകം, കുട്ടനാട് ടൂറിസത്തിന് ഭാരിച്ച നഷ്ടം. വിവിധ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും നൂറുകണക്കിന് ബുക്കിംഗ് കഴിഞ്ഞ ദിവസങ്ങളില്‍ റദ്ദാക്കപ്പെട്ടു. മുറിവാടക, ഭക്ഷണം, ബോട്ട് യാത്ര എന്നിവയുടെ പാക്കേജ് അപ്പാടെ ഇല്ലാതായി.
മണ്‍സൂണ്‍ ടൂറിസവും വള്ളംകളിയും ആസ്വദിക്കാനാണ് ഈ സീസണില്‍ കുമരകത്തും കുട്ടനാട്ടിലും വിദേശികള്‍ ഉള്‍പ്പെടെ സഞ്ചാരികള്‍ എത്തുന്നത്.
ഓഗസ്റ്റ് അഞ്ചു മുതല്‍ 20 വരെയാണ് വര്‍ഷത്തില്‍ ഏറ്റവുമധികം ബുക്കിംഗ് ലഭിക്കാറുള്ളത്. വള്ളംകളി മാറ്റിയത് ബോട്ടുടമകള്‍ക്കും വലിയ നഷ്ടമായി. പാക്കേജ് ടൂറില്‍ എത്തുന്നവര്‍ ബുക്ക് ചെയ്ത ബോട്ടുകള്‍ക്ക് ഒരാഴ്ചയായി ഓട്ടം കുറഞ്ഞു. ട്രാവല്‍ ടൂറിസം ഏജന്‍സികള്‍ക്കും ടിക്കറ്റ് കമ്മീഷന് നഷ്ടമായി.