രാമായണസത്രം
1444090
Sunday, August 11, 2024 9:46 PM IST
വാഴൂർ: 646-ാം നമ്പർ ശാസ്താംകാവ് എൻഎസ്എസ് കരയോഗത്തിന്റെ രാമായണസത്രം വെട്ടിക്കാട്ട് ധർമശാസ്താക്ഷേത്ര ഓഡിറ്റോറിയത്തിൽ 13 മുതൽ 16 വരെ നടക്കും.
13ന് രാത്രി ഏഴിന് സത്രാരംഭം. പൊൻകുന്നം യൂണിയൻ പ്രസിഡന്റ് എം.എസ്. മോഹൻ ആമുഖപ്രഭാഷണം നടത്തും. വാഴൂർ തീർഥപാദാശ്രമ മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദർ അനുഗ്രഹപ്രഭാഷണം നടത്തും. സത്രാചാര്യൻ വാഴൂർ സദാശിവൻ നായർ മാഹാത്മ്യപ്രഭാഷണം നടത്തും. 14നു രാവിലെ ഏഴിന് രാമായണപാരായണം, 12ന് വാഴൂർ തീർഥപാദാശ്രമ കാര്യദർശി സ്വാമി ഗരുഢധ്വജാനന്ദ തീർഥപാദരുടെ ആധ്യാത്മികപ്രഭാഷണം, ഒന്നിന് അന്നദാനം, ഏഴിന് ആധ്യാത്മികപ്രഭാഷണം, എട്ടിന് ഔഷധക്കഞ്ഞി വിതരണം.
15നു രാവിലെ ഏഴുമുതൽ പാരായണം, 12ന് ആധ്യാത്മികപ്രഭാഷണം, എട്ടിന് ഔഷധക്കഞ്ഞി വിതരണം. 16നു രാവിലെ ഏഴിന് പാരായണം, 12ന് ആധ്യാത്മികപ്രഭാഷണം, ഒന്നിന് അന്നദാനം, ആറിന് പുഷ്പാഭിഷേകം, 7.30നു ശ്രീരാമപട്ടാഭിഷേകം, 8.30നു സമർപ്പണപൂജ, ഒന്പതിന് ഔഷധക്കഞ്ഞി വിതരണം.