വയനാടിനു കൈത്താങ്ങ്: ഫണ്ട് സമാഹരണം നടത്തി കുട്ടിക്കർഷകർ
1444089
Sunday, August 11, 2024 9:46 PM IST
വിഴിക്കിത്തോട്: പിവൈഎംഎ ലൈബ്രറിയുടെ കുട്ടിക്കര്‍ഷകര്‍ വയനാട് ദുരിതത്തില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ ഫണ്ട് സമാഹരണം നടത്തി. ആയിരം രൂപ ലക്ഷ്യമിട്ട് രംഗത്തിറങ്ങിയ കൊച്ചുകൂട്ടുകാര്‍ 15,000 രൂപ സമാഹരിച്ചു. കുട്ടിക്കര്‍ഷകര്‍ സമാഹരിച്ച തുക ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ. ജോര്‍ജിന് കൈമാറി.
ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു. പിവൈഎംഎ കുട്ടിക്കര്‍ഷക ഗ്രൂപ്പ് പ്രസിഡന്റ് ഡോണ്‍ സാജു അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ.ആര്. മന്മദന്, ടി.പി. രാധാകൃഷ്ണന് നായര്‍, കെ.കെ. പരമേശ്വരന്, കെ.ബി. സാബു, എം.എസ്. ഷാജി, ദേവാനന്ദന, അമൃതേഷ് രാജ്, അലന് ബിജു, ടി.കെ. രാമചന്ദ്രന് നായര്‍, വത്സമ്മ ജോസ്, എല്‍സമ്മ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ദുരിതാശ്വാസനിധി ശേഖരണം
ചെറുവള്ളി: വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സിപിഎം ചെറുവള്ളി ലോക്കൽ കമ്മിറ്റി ധനസമാഹരണം നടത്തി. ജില്ലാ കമ്മിറ്റിയംഗം ഗിരീഷ് എസ്. നായർ, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ്കുമാർ, ലോക്കൽ സെക്രട്ടറി ബി. സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി.