കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിക്ക് കമന്‍ഡേഷന്‍ അവാര്‍ഡ്
1444087
Sunday, August 11, 2024 9:45 PM IST
പൊന്‍കുന്നം: 2023-24 വര്‍ഷത്തെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിക്ക് കമന്‍ഡേഷന്‍ അവാര്‍ഡ്. ജില്ലാതലത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചതോടെയാണ് ആശുപത്രിക്ക് അവാര്‍ഡ് ലഭിച്ചത്.
സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ആവിഷ്കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്.
ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് ഏററവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.