കടുത്തുരുത്തി ഹൗസിംഗ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം
1444061
Sunday, August 11, 2024 7:27 AM IST
കടുത്തുരുത്തി: കടുത്തുരുത്തി ഹൗസിംഗ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേതൃത്വത്തിലുള്ള മുന്നണി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. 11 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും മികച്ച ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് പാനലിലെ സ്ഥാനാര്‍ഥികള്‍ വിജയിച്ചത്.
നിലവില്‍ യുഡിഎഫ് മുന്നണിയാണ് സൊസൈറ്റി ഭരിക്കുന്നത്. ആന്റണി അഗസ്റ്റിന്, കെ.ജെ. ജോജോ, ജോസ് വഞ്ചിപ്പുര, തോമസ് മുണ്ടുവേലി, ടി.എസ്. ബാബു, ലൈസമ്മ തോമസ്, ഷീജ ജോണ്സണ്, എന്‍.കെ. സന്തോഷ്, കെ.എം. ജിതു കരിമാടത്ത്, ടി.എന്‍. നിമ്മിമോള്, ചെറിയാന് കെ. ജോസ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഹൗസിംഗ് സഹകരണ സംഘം തെരഞ്ഞെടുപ്പ്: പൂർണമായി കുരുങ്ങി കടുത്തുരുത്തി
കടുത്തുരുത്തി: വാഹനത്തിരക്കു മൂലം കുരുക്കിലാകുന്ന കടുത്തുരുത്തി ശനിയാഴ്ച ഗതാഗത കുരുക്കില്‍പ്പെട്ടു. കടുത്തുരുത്തി ഹൗസിംഗ് സഹകരണസംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, തിരക്ക് റോഡിലേക്കു വ്യാപിച്ചതോടെ കടുത്തുരുത്തിയില്‍ രാവിലെ മുതല്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വോട്ട് ചെയ്യുന്നതിനും മറ്റുമായെത്തിയവരുടെ വാഹനങ്ങള്‍ വോട്ടെടുപ്പ് നടന്ന കടപ്പൂരാന്‍ ഓഡിറ്റോറിയത്തിനു സമീപത്തും ഏറ്റുമാനൂര്‍-എറണാകുളം റോഡരികിലും പാര്‍ക്ക് ചെയ്തതോടെയാണ് ഗതാഗതം കുരുക്കിലായത്. കൂടാതെ വോട്ടർമാരുമായെത്തിയ വാഹനങ്ങള്‍ ഈ ഭാഗത്ത് നിര്‍ത്തി വോട്ടര്‍മാരെ കയറ്റിയിറക്കിയതും തിരക്ക് വര്‍ധിപ്പിച്ചു. കുരുക്ക് രൂക്ഷമായതോടെ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
വാഹനത്തിരക്കേറിയ കോട്ടയം-എറണാകുളം റോഡില്‍ മുട്ടുചിറ പട്ടാളമുക്ക് മുതല്‍ ആപ്പാഞ്ചിറ വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ഇതിനിടെയെത്തിയ ആംബുലന്‍സുകളും തിരക്കില്‍പ്പെട്ടു.
പൊതു-സ്വകാര്യവാഹന യാത്രികരും നാട്ടുകാരും വ്യാപാരികളും ഉള്‍പ്പെടെയുള്ളവരെല്ലാം കുരുക്കിനെത്തുടര്‍ന്ന് ദുരിതത്തിലായി.
കടുത്തുരുത്തി കടപ്പൂരാന്‍ ഓഡിറ്റോറിയത്തില്‍ രാവിലെ എട്ടിന് തുടങ്ങിയ വോട്ടെടുപ്പ് വൈകുന്നേരം നാലോടെയാണ് അവസാനിച്ചത്.