എന്‍ജിഒ അസോ. ജില്ലാ സമ്മേളനം നാളെയും മറ്റെന്നാളും
1444059
Sunday, August 11, 2024 7:27 AM IST
കോട്ടയം: എന്‍ജിഒ അസോസിയേഷന് 49-ാമതു ജില്ലാ സമ്മേളനം 12, 13 തീയതികളില്‍ റെഡ് ക്രോസ് ടവര്‍ ഹാളില്‍ നടക്കും. 12ന് ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ കമ്മിറ്റിയും മൂന്നിനു ജില്ലാ കൗണ്‍സില്‍ യോഗവും നടക്കും. ജില്ലാ സെക്രട്ടറി സോജോ തോമസ് വാര്‍ഷിക റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ സഞ്ജയ് എസ്. നായര്‍ കണക്കും അവതരിപ്പിക്കും. 13ന് രാവിലെ 9.30നു രജിസ്ട്രേഷന്. 10നു ജില്ലാ പ്രസിഡന്റ് സതീഷ് ജോര്‍ജ് പതാക ഉയര്‍ത്തും.
തിരുവഞ്ചൂര്‍ രാധാകുഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സതീഷ് ജോര്‍ജ് അധ്യക്ഷതവഹിക്കും. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ജോസി സെബാസ്റ്റ്യന്‍, പി.എ. സലിം, നിര്‍വാഹക സമിതി അംഗങ്ങളായ ടോമി കല്ലാനി, ജോഷി ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിക്കും. 11.30നു പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ട്രഷറര്‍ തോമസ് ഹെര്‍ബിറ്റ്, സംസ്ഥാന ഭാരവാഹികളായ ജി.എസ്. ഉമാശങ്കര്‍, എ.പി. സുനില്‍, കെ.കെ. രാജേഷ് ഖന്ന, രഞ്ജു കെ. മാത്യു, വി.പി. ബോബിന് എന്നിവര്‍ പ്രസംഗിക്കും. രണ്ടിനു സംഘടനാ ചര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എം. ജാഫര്‍ ഖാന് ഉദ്ഘാടനം ചെയ്യും.
നാലിനു യാത്രയയപ്പ് സമ്മേളനവും ടേഡ് യൂണിയന് സുഹൃദ് സമ്മേളനവും ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. അഞ്ചിനു പുതിയ ജില്ലാ കൗണ്‍സില്‍ യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.