സണ്ഡേസ്കൂള് രക്ഷാകര്‍തൃ സമ്മേളനവും ലീഡേഴ്സ് സംഗമവും ഇന്ന്
1444058
Sunday, August 11, 2024 7:27 AM IST
ചങ്ങനാശേരി: അതിരൂപത മതബോധന കേന്ദ്രമായ സന്ദേശനിലയത്തിന്റെ ആഭിമുഖ്യത്തില്‍ രക്ഷാകര്‍തൃ സമ്മേളനവും ലീഡേഴ്സ് സംഗമവും സ്കോളര്‍ഷിപ്പ് നേടിയവര്‍ക്കുള്ള അവാര്‍ഡു വിതരണവും ഇന്ന് രാവിലെ 9.30ന് ആര്‍ച്ച്ബിഷപ് ഹൗസിലുള്ള സന്ദേശനിലയം മാര്‍ ജയിംസ് കാളാശേരി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും.
അതിരൂപതയിലെ 246 സണ്ഡേസ്കൂളുകളിലെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. അതിരൂപത ഡയറക്ടര്‍ റവ. ഡോ. ആന്‍ഡ്രൂസ് പാണംപറമ്പില്‍, ഫാ. മാത്യു പുളിക്കല്‍, സന്ദേശനിലയം സെക്രട്ടറി ബേര്‍ണി ജോണ്‍ എന്നിവര്‍ പ്രസംഗിക്കും.
മാതാപിതാക്കള്‍ക്ക് വടവാതൂര്‍ സെമിനാരി പ്രഫസര്‍ റവ. ഡോ. ജോസഫ് കടുപ്പിലും ലീഡേഴ്സിന് ഫാ. ജേക്കബ് കളത്തിവീട്ടില്ചിറയിലും ക്ലാസ് നയിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കും.