സെന്റ്ഗിറ്റ്സിൽ ബഹിരാകാശ ദിനാചരണം
1444038
Sunday, August 11, 2024 7:09 AM IST
കോട്ടയം: ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളെയും ചന്ദ്രയാന്‍-3 ദൗത്യത്തെയും പ്രകീര്‍ത്തിച്ച് സെന്റ്ഗിറ്റ്സ് കോളജ് ഓഫ് എന്‍ജിനിയറിംഗ് ബഹിരാകാശ ദിന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
പ്രിന്‍സിപ്പല്‍ ഡോ.ടി. സുധ ഉദ്ഘാടനവും ബോധവത്കരണ റാലിക്ക് പതാകയും ഉയര്‍ത്തി.
വിദ്യാര്‍ഥികളുടെ പെയിന്റിംഗുകള്‍, സയന്‍സ് ഫിക്ഷന്‍ ചെറുകഥകള്‍, ആസ്ട്രോ-ഫോട്ടോഗ്രാഫുകള്‍, റോക്കറ്റ് മോഡല്‍ നിര്‍മാണം, ക്വിസ് മത്സരങ്ങള്‍, സെമിനാര്‍ മത്സരങ്ങള്‍ തുടങ്ങി ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന വിവിധ മത്സരങ്ങളും പ്രവര്‍ത്തനങ്ങളും ഉണ്ടായിരുന്നു.
മത്സരവിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.