എൻഎസ്എസ് വോളണ്ടിയർ ലീഡർഷിപ്പ് ക്യാമ്പ് ആരംഭിച്ചു
1444035
Sunday, August 11, 2024 7:09 AM IST
ഏറ്റുമാനൂർ: ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം വോളണ്ടിയർ ലീഡർമാരുടെ സംസ്ഥാന ക്യാമ്പ് ആരംഭിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കോട്ടയം ജില്ലാ പ്രോഗ്രാം കൺവീനർ രാഹുൽ ആർ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഹൈബി ബോബി മുഖ്യ പ്രഭാഷണം നടത്തി.
ചാലക്കുടി ക്ലസ്റ്റർ കൺവീനർ കെ.ആർ. ദേവദാസ്, കോട്ടയം ക്ലസ്റ്റർ കൺവീനർ ജയകൃഷ്ണൻ കൃഷ്ണപിള്ള, മണർകാട് ക്ലസ്റ്റർ കൺവീനർ ബിജി ആൻ കുര്യൻ എന്നിവർ പ്രസംഗിച്ചു.