നമുക്ക് ഒന്നിച്ച് ലഹരിക്കെതിരേ മുന്നേറാം സെമിനാർ
1444032
Sunday, August 11, 2024 7:09 AM IST
മണർകാട്: മണർകാട് സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന “നമുക്ക് ഒന്നിച്ച് ലഹരിക്കെതിരെ മുന്നേറാം, സേ നോ ടു ഡ്രഗ്സ്, സേ യെസ് ടു ഫിറ്റ്നസ്’’ സെമിനാർ കേരള സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. സോണിച്ചൻ പി. ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ജെ. മാത്യു മണവത്ത് അധ്യക്ഷത വഹിച്ചു.
സെമിനാറിന് മണർകാട് സെന്റ് മേരീസ് ആശുപത്രി കൺസൽട്ടന്റ് ഓർത്തോപ്പീഡിക് സർജൻ ഡോ. ജെ.ആർ. ഗണേഷ് കുമാർ നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പൽ സ്വർണാ മാത്യു, സോളമൻ തോമസ് എന്നിവർ പ്രസംഗിച്ചു.