ദളിത് ക്രൈസ്തവ വിവേചനം ഭരണഘടനാലംഘനം: ഗീവര്‍ഗീസ് മാര്‍ അപ്രേം
1444031
Sunday, August 11, 2024 7:09 AM IST
കോട്ടയം: ദളിത് ക്രൈസ്തവ വിവേചനം ഭരണഘടനാ ലംഘനമാണെന്ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം. ദലിത് കത്തോലിക്കാ മഹാജനസഭയുടെയും കൗണ്‍സില്‍ ഓഫ് ദലിത് ക്രിസ്ത്യന്‍ സംഘടനയുടെയും ആഭിമുഖ്യത്തില്‍ തിരുനക്കരയില്‍ നടന്ന കരിദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.
1950 ഓഗസ്റ്റ് 10ലെ പ്രസിഡന്‍ഷ്യല്‍ ഉത്തരവിലെ മൂന്നാം ഖണ്ഡിക റദ്ദു ചെയ്യണമെന്നും ദലിത് ക്രൈസ്തവ വിദ്യാര്‍ഥികളുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നും ആവശ്യപ്പെട്ടായിരുന്നു ധര്‍ണ. ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിച്ചു. സിഡിസി സംസ്ഥാന വൈസ് ചെയര്മാന് കെ.ജെ. ടിറ്റന്‍ മുഖ്യപ്രഭാഷണം നടത്തി.
സിഡിസി ഡയറക്ടര്‍ ഫാ. ജോസുകുട്ടി ഇടത്തിനകം, ജില്ലാ ചെയര്മാന് ഷിബു ജോസഫ്, ജില്ലാ കണ്‍വീനര്‍ കെ.ജെ. ജയിംസ്, ഡോ. സൈമണ്‍ ജോണ്‍, റവ. പോള്‍ പി. മാത്യു, ബാബു പീറ്റര്‍, ടി.എ. മാത്യു, ലാസര്‍ ജോണ്‍, ജിനു, സ്കറിയാ ആന്റണി, ടോമി പൂവത്തോലി, ഫ്രാന്‍സിസ്, ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.