പാദുവ സെന്റ് ആന്റണീസ് പള്ളി കൂദാശയും വിശുദ്ധ അന്തോനീസിന്റെ തിരുനാളും ഇന്നു മുതല്‍
1443770
Sunday, August 11, 2024 2:06 AM IST
പാദുവ: നവീകരിച്ച പാദുവ സെന്റ് ആന്റണീസ് പള്ളിയുടെ കൂദാശയും വിശുദ്ധ അന്തോനീസിന്റെ തിരുനാളും ഇന്നു മുതല്‍ 13 വരെ നടക്കും. ഇന്നുച്ചകഴിഞ്ഞ് മൂന്നിന് നവീകരിച്ച പള്ളിയുടെ കൂദാശയും വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠയും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍, ചേര്‍പ്പുങ്കല്‍ ഫൊറോന വികാരി ഫാ. ജോസഫ് പാനാമ്പുഴ എന്നിവർ സഹകാര്‍മികരായിരിക്കും. വൈകുന്നേരം ആറിന് തിരുനാള്‍ കൊടിയേറ്റും തുടര്‍ന്ന് സ്നേഹവിരുന്നും ഗാനമേളയും.
നാളെ വൈകുന്നേരം 4.30ന് തിരുനാള്‍ കുര്‍ബാന. ഫാ. ജോര്‍ജ് ചൂരക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. 6.30ന് പ്രദക്ഷിണം. സന്ദേശം- റവ.ഡോ. തോമസ് വടക്കേല്‍.
13നു വൈകുന്നേരം നാലിന് റാസ കുര്‍ബാന, സന്ദേശം -ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. വൈകുന്നേരം ആറിന് തിരുനാള്‍ പ്രദക്ഷിണം. രാത്രി ഏഴിന് മെഗാഷോ. കൂദാശയുടെയും തിരുനാളിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. തോമസ് ഓലായത്തില്‍ അറിയിച്ചു.