മീനച്ചിലാറ്റിൽ നീന്തുന്നതിനിടെ മധ്യവയസ്കൻ മുങ്ങിമരിച്ചു
1443769
Sunday, August 11, 2024 2:06 AM IST
കോട്ടയം: നാഗമ്പടം മീനച്ചിലാറ്റിൽ നീന്തുന്നതിനിടെ മധ്യവയസ്കൻ മുങ്ങി മരിച്ചു. കളക്ടറേറ്റ് വാർഡിൽ പാറയിൽ കവല പന്നിമുട്ടിയിൽ എസ്.ഷൺമു (54) ആണ് മരിച്ചത്.
നഗരത്തിൽ ജില്ലാ ജനറൽ ആശുപത്രിക്കു മുന്നിലെ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം കണ്ടെടുത്തു. ഭാര്യ: റ്റിജിമോൾ. സംസ്കാരം ഇന്ന് 11ന് ലൂർദ് ഫെറോന പള്ളി സെമിത്തേരിയിൽ.