പോക്സോ കേസിലെ പ്രതിയെ വെറുതെവിട്ടു
1443768
Sunday, August 11, 2024 2:06 AM IST
ചങ്ങനാശേരി: പുഞ്ചവയല്‍ മാങ്ങാപേട്ട പോക്സോ കേസിലെ പ്രതി ഇളയിടത്തുവീട്ടില്‍ അജികുമാറിനെ ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് പി.എസ്. സൈമ വെറുതെവിട്ട് ഉത്തരവായി.
അതിജീവിത സ്കൂൾ വിദ്യാർഥിനിയായിരുന്ന സന്ദര്‍ഭത്തിലാണ് മുണ്ടക്കയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിക്കെതിരെയുള്ള ആരോപണങ്ങള്‍ കോടതി മുമ്പാകെ സംശയാതീതമായി തെളിയിക്കുന്നതിന് പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി.
അതിജീവിതയുടെ ആദ്യ മൊഴിയില്‍ കാര്യമായ അന്വേഷണം പോലീസ് നടത്തിയതായി കാണുന്നില്ലെന്നും അതിജീവിതയും മാതാപിതാക്കളും എന്തോ മറയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും അത് ദുരൂഹമായി തുടരുന്നുവെന്നും കോടതി വിധിന്യായത്തില്‍ പറയുന്നു. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. സി.കെ. ജോസഫ്, അഡ്വ. ജി. മധുകുമാര്‍ എന്നിവര്‍ ഹാജരായി.