കാ​ഞ്ഞി​ര​പ്പ​ള്ളി: പാ​രി​സ്ഥി​തി​ക നി​യ​മ​ങ്ങ​ളെ​യും ന​യ​ങ്ങ​ളെ​യും​കു​റി​ച്ച് പ​ഠി​ക്കാ​നും ഗ​വേ​ഷ​ണം ന​ട​ത്താ​നും ഉ​ത​കു​ന്ന പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ധാ​ര​ണാ​പ​ത്രം അ​ന്ത​രി​ച്ച ചീ​ഫ് ജ​സ്റ്റീസ്‌ തോ​ട്ട​ത്തി​ൽ ബി. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ പ​ത്നി മീ​ര സെ​ന്നും സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജ് ഓഫ് ലോ​യു​ടെ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് പ​രി​ന്തി​രി​ക്ക​ലും ത​മ്മി​ൽ ഒപ്പു​വ​ച്ചു.

സ​മ​ഗ്ര​മാ​യ പാ​രി​സ്ഥി​തി​ക പ​ഠ​ന​ങ്ങ​ളി​ൽ കേ​ന്ദ്രം ഏ​ർ​പ്പെ​ടു​ന്ന​തോ​ടൊ​പ്പം നാ​ട്ടി​ലു​ള്ള പാ​രി​സ്ഥി​തി​ക വി​ഷ​യ​ങ്ങ​ളി​ൽ പ​ഠ​ന​സം​ബ​ന്ധി​യാ​യി​ട്ടു​ള്ള ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്യും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ പ​ഠ​ന​സ​മ​യ​ത്തു​ത​ന്നെ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. ചീ​ഫ് ജ​സ്റ്റീ​സ് രാ​ധാ​കൃ​ഷ്ണ​ന്‍റെ വി​ധി​ന്യാ​യ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കു​ക​യും പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്യു​ക​യും കേ​ര​ള​ത്തി​ലെ പാ​രി​സ്ഥി​തി​ക വി​ഷ​യ​ങ്ങ​ൾ, അ​തി​നു​ള്ള നി​യ​മ​ങ്ങ​ൾ, ന​യ​ങ്ങ​ൾ, വ്യ​വ​ഹാ​ര​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച് ഗവേ​ഷ​ണ​വും പ​ഠ​ന​വും ന​ട​ത്തി പ​ഠ​ന​പ്ര​ക്രി​യ​യും സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളും ഒ​ന്നി​ച്ചു കൊ​ണ്ടു​പോ​കാ​നു​മു​ള്ള ഒ​രു കേ​ന്ദ്ര​മാ​യാ​ണ് ഇ​ത് വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്.