ഭരണങ്ങാനം ഡിവിഷനിൽ നൂറ് മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കും
1443759
Sunday, August 11, 2024 1:47 AM IST
കടനാട്: ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനില്‍ 100 മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടനാട് പഞ്ചായത്തില്‍ സ്ഥാപിച്ച നാല് ലൈറ്റുകളുടെ സ്വിച്ച്ഓണ്‍കര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. സംസ്ഥാന ഗവണ്മെന്റ് അംഗീകൃത ഏജന്‍സിയായ കേരള ഇലക്ട്രിക്കല്‍ ലിമിറ്റഡാണ് മൂന്നുവര്‍ഷ ഗാരന്റിയോടുകൂടി ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
കടനാട് പഞ്ചായത്ത്, മേരിലാന്‍ഡ്, എലിവാലി, പൊതി ചോറ്റുപാറ എന്നീ ജംഗ്ഷനുകളിൽ നടന്ന ഉദ്ഘാടനസമ്മേളനങ്ങളില് പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി. സോമന്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ സെബാസ്റ്റ്യന്‍ കട്ടയ്ക്കല്‍, ലാലി സണ്ണി, പഞ്ചായത്ത് മെംബര്‍മാരായ ജയ്സി സണ്ണി, മെര്‍ലി റൂബി ജയ്സണ്‍, ബിന്ദു ജേക്കബ്, ബിന്ദു ബിനു, ബെന്നി ഇരൂരിക്കല്‍, ബേബി ഉറുമ്പുകാട്ട്, ജോയി വടശേരില്‍, മത്തച്ചന് ഉറുമ്പുകാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.