രാമപുരം ഫൊറോന പള്ളിയില്‍ വിശുദ്ധ ആഗസ്തീനോസിന്റെ തിരുനാള്‍
1443758
Sunday, August 11, 2024 1:47 AM IST
രാമപുരം: സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ വിശുദ്ധ ആഗസ്തീനോസിന്റെ തിരുനാള്‍ 20 മുതല്‍ 28 വരെ ആഘോഷിക്കും.
20നു വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന - ഫാ. അഗസ്റ്റിന് കണ്ടത്തിൽകുടിലില്‍. 21നു വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന - ഫാ. അഗസ്റ്റിന് അരഞ്ഞാണിപുത്തന്‍പുര. 22നു വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന - ഫാ. ജോസഫ് കാപ്പില്‍. 23നു വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന - ഫാ. മാത്യു തേവര്‍കുന്നേല്‍. 24നു വൈകുന്നേരം നാലിന് കൊടിയേറ്റ് - വികാരി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന - ഫാ. അഗസ്റ്റിന് കച്ചിറമറ്റം. 25നു രാവിലെ അഞ്ചിനും ആറിനും 7.50നും 9.30നും വിശുദ്ധ കുര്‍ബാന. 3.30ന് വിശുദ്ധന്റെ തിരുസ്വരൂപം പന്തലില്‍ പ്രതിഷ്ഠിക്കും. നാലിന് വിശുദ്ധ കുര്‍ബാന - റവ. ഡോ. അഗസ്റ്റിന് കൂട്ടിയാനിയില്‍, 5.30ന് അഗസ്റ്റിന് നാമധാരികളുടെ സംഗമം.
26നു രാവിലെ ആറിനും 7.15 നും വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന - ഫാ. അഗസ്റ്റിന് മേച്ചേരില്‍, ആറിന് ജപമാല പ്രദക്ഷിണം. 27നു വൈകുന്നേരം 4.30നു വിശുദ്ധ കുര്‍ബാന - ഫാ. അഗസ്റ്റിന് പീടികമലയില്‍, ആറിനു കുരിശുപള്ളി ചുറ്റി പ്രദക്ഷിണം. 28നു രാവിലെ ആറിനും 7.15നും വിശുദ്ധ കുര്‍ബാന, പത്തിന് വിശുദ്ധ കുര്‍ബാന - റവ. ഡോ. സെബാസ്റ്റ്യന്‍ തോണിക്കുഴിയില്‍, 12ന് ലദീഞ്ഞ്, പ്രദക്ഷിണം. നാലിന് വിശുദ്ധ കുര്‍ബാന.