മേ​ലു​കാ​വ്: കെ. ​ചി​റ്റി​ല​പ്പി​ള്ളി, എ​ന്‍​എ​സ്എ​സ്, എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി സ്‌​നേ​ഹ​വീ​ട് പ​ദ്ധ​തി​യു​ടെ 99-ാമ​ത്തെ വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം ന​ട​ത്തി. മേ​ലു​കാ​വ് ഹെ​ൻ‌​റി ബേ​ക്ക​ര്‍ കോ​ള​ജി​ന്‍റെ നേ​രി​ട്ടു​ള്ള നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​വ​ന നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജി.​എ​സ്. ഗി​രീ​ഷ് കു​മാ​ര്‍, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ ഡോ. ​ജി​ബി​ന്‍ മാ​ത്യു, ആ​ഷ്‌​ലി മെ​റീ​ന മാ​ത്യു എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് താ​ക്കോ​ല്‍​ദാ​നം നി​ര്‍​വ​ഹി​ച്ചു.പ​ദ്ധ​തി​യി​ല്‍ മേ​ലു​കാ​വ് ഹെ​ൻ‌​റി ബേ​ക്ക​ര്‍ കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന പ​തി​ന​ഞ്ചു വീ​ടു​ക​ളി​ല്‍ എ​ട്ടാ​മ​ത്തെ വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​ന​മാ​ണ് ന​ട​ന്ന​ത്.