പാലായില്‍ വ്യവസായ പാര്‍ക്കുകള്‍: സെമിനാര്‍ 17ന്
1443756
Sunday, August 11, 2024 1:47 AM IST
പാലാ: പാലായില്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ പഠിക്കാനും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി 17നു രാവിലെ 9.15 മുതല്‍ 12.45 വരെ അരുണാപുരം അല്ഫോന്സിയന് പാസ്റ്ററല്‍ സെന്ററില്‍ സെമിനാര്‍ നടത്തും.
പാലാ എൻജിനിയേഴ്സ് ഫോറം, പാലാ മാനേജ്മെന്റ് അസോസിയേഷൻ, റോട്ടറി ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. ഫ്രാന്‍സിസ് ജോര്‍ജ് എംപി, മാണി സി. കാപ്പന് എംഎല്‍എ, ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവര്‍ പങ്കെടുക്കും. ഈ രംഗത്തെ പ്രഗത്ഭര്‍ ക്ലാസെടുക്കും.
വികസന സാധ്യതകള്‍ ലക്ഷ്യംവച്ചുള്ള പദ്ധതികള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും താത്പര്യമുള്ളവർക്കു പങ്കെടുക്കാമെന്നും സംഘാടകസമിതി ഭാരവാഹികളായ മാത്യു ജോസഫ്, ഡോ. സെലിന് റോയി, സന്തോഷ് മാട്ടേല്‍, ബാബു ജോസഫ്, മൈക്കിള്‍ ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. താത്പര്യമുള്ളവര്‍ക്ക് sipmt.efpala.org എന്ന വെബ് പേജിലോ simpmtpala @ gmail.com എന്ന വിലാസത്തിലോ രജിസ്റ്റര്‍ ചെയ്യാം.