യാത്രാക്ലേശം: ജനകീയ സദസ് 13ന്
1443755
Sunday, August 11, 2024 1:47 AM IST
പാലാ: പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനും യാത്രാക്ലേശം അനുഭവിക്കുന്ന ഗ്രാമീണ മേഖലകളെ കൂട്ടിയിണക്കി യാത്രാ സൗകര്യം വര്‍ധിപ്പിക്കുന്നതിനുമായി ഗതാഗതമന്ത്രിയുടെ നിര്‍ദേശാനുസരണം ജനകീയ സദസ് സംഘടിപ്പിക്കുന്നു.
ഗ്രാമീണ മേഖലയിലെ റോഡുകളെ നഗര റോഡുകളുമായി ബന്ധിപ്പിച്ച് പുതിയ റൂട്ടുകള്‍ ക്രമീകരിക്കാനാണ് ആലോചന. നിയോജക മണ്ഡലത്തിലെ ചില പ്രദേശങ്ങളിലൂടെ ഉണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ത്തലാക്കിയതില്‍ വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്ത് പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനായി 13ന് രാവിലെ 11നു അരുണാപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഹാളില്‍ യോഗം ചേരും.
മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ റെസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ട്രാഫിക് അഡൈ്വസറി കമ്മിറ്റി അംഗങ്ങള്‍, സ്വയംതൊഴില്‍ സംരംഭകര്‍, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്, ബസ് പാസഞ്ചേഴ്സ് പ്രതിനിധികള്‍ എന്നിവരുടെ പങ്കാളിത്തമുണ്ടാകുമെന്ന് ജോയിന്റ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.