പഞ്ചായത്ത് റോഡ് കൈയേറി അടച്ചുകെട്ടി; മഴവെള്ളമൊഴുകുന്നതു റോഡിലൂടെ
1443753
Sunday, August 11, 2024 1:47 AM IST
മണിയംകുന്ന്: പഞ്ചായത്ത് റോഡ് കൈയേറി തത്പരകക്ഷികൾ അടച്ചുകെട്ടി. മഴവെള്ളമൊഴുകുന്നതു റോഡിലൂടെയെന്നു നാട്ടുകാർ. ഓടകളും റോഡിന്റെ ഒരു വശവും സ്വകാര്യവ്യക്തികൾ കൈയേറിയതോടെ വെള്ളമൊഴുകി റോഡ് തകർന്നു കഴിഞ്ഞു.
പൂഞ്ഞാർ പഞ്ചായത്ത് എട്ടാംവാർഡിലെ മണിയംകുന്ന് മഠംവാതിൽ-വളതൂക്ക് റോഡിന്റെ ഓടകളും സ്ഥലവുമാണ് തത്പരകക്ഷികൾ കൈയേറിയിരിക്കുന്നത്. പൂഞ്ഞാർ പഞ്ചായത്ത് അധികാരികളെ പരാതിയിലൂടെ വിവരം അറിയിച്ചെങ്കിലും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നാണു നാട്ടുകാരുടെ പരാതി. പൂഞ്ഞാർ പഞ്ചായത്തിന്റെ നിലപാടിൽ പ്രതിഷേധിച്ചു നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങുകയാണ്.