ഏകദിനക്യാമ്പ് നടത്തി
1443733
Saturday, August 10, 2024 7:19 AM IST
കടുത്തുരുത്തി: കല്ലറ എസ്എംവി എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2024-27 ബാച്ചിലെ കുട്ടികള്‍ക്കായി ലിറ്റില്‍ കൈറ്റ്സ് ഏകദിനക്യാമ്പ് നടത്തി.
ഐടി രംഗത്തെ നൂതന സാങ്കേതികവിദ്യകളായ സ്ക്രാച്ച്, ആനിമേഷന്‍, റോബോട്ടിക്സ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയതിനോടൊപ്പം പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവയുടെ പ്രയോജനങ്ങളെക്കുറിച്ചും രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസും നല്കി.
കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍ എം.എസ്. രഞ്ജിനി, പ്രധാനാധ്യാപിക എച്ച്. വിനീത നായര്‍, നിഷ ചന്ദ്രന്, കെ.ജി. മഞ്ജുഷാദേവി, സുനിഷ എസ്. പിള്ള, ദിയ കൃഷ്ണ തുടങ്ങിയവര്‍ പ്രസംഗിച്ചു.