വയനാടിനു സഹായമായി ബാഗ് വർക്കേഴ്സ് യൂണിയൻ
1443732
Saturday, August 10, 2024 7:19 AM IST
കോട്ടയം: ഉരുൾപൊട്ടലിൽ തകർന്ന വയനാടിനു സഹായമായി കേരള ബാഗ് വർക്കേഴ്സ് യൂണിയൻ.
ദുരന്ത ഭൂമിയിലെത്തി വേണ്ട സഹായങ്ങൾ എത്തിക്കാനും വിദ്യാർഥികൾക്ക് ആവശ്യമായ ബാഗുകളും മഴക്കോട്ടും കെെമാറാനുമാണ് തീരുമാനം.
പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ബാഗ് നിർമാണ പരിശീലനവും നൽകി വരുമാനം കണ്ടെത്താൻ പ്രദേശത്തെ ജനങ്ങളെ പ്രാപ്തരാക്കാനുമാണ് തീരുമാനമെന്നും പ്രസിഡന്റ് യാസിർ മഞ്ചേരി, സെക്രട്ടറി ഹംസ എ. ഖാദർ എന്നിവർ അറിയിച്ചു.