വിസാറ്റ് എൻജിനിയറിംഗ് കോളജില്‍ നാസാ സ്പേസ് ആപ് ചലഞ്ച് ഹാക്കത്തോണ്‍
1443731
Saturday, August 10, 2024 7:19 AM IST
ഇലഞ്ഞി: നാസാ എല്ലാ വര്‍ഷവും ലോകവ്യാപകമായി നടത്തുന്ന സ്പേസ് ആപ് ചലഞ്ച് ഹാക്കത്തോണ്‍ ഈ വര്‍ഷം ഇലഞ്ഞി വിസാറ്റ് എൻജനിയറിംഗ് കോളജില്‍ ഒക്ടോബര്‍ അഞ്ച്, ആറ് തീയതികളില്‍ നടത്തും. വിസാറ്റ് എൻജിനിയറിംഗ് കോളജിലെ കംപ്യൂട്ടര്‍ സയന്‍സ് അവസാന വര്‍ഷ വിദ്യാര്‍ഥിയായ അമല്‍ സുരേഷിനെ നാസയുടെ ഇന്റര്‍നാഷണല്‍ സ്പേസ് ആപ് ചലഞ്ച് 2024 ന്റെ ലോക്കല്‍ ലീഡായി തെരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് ഈ അവസരം കോളജിന് ലഭിച്ചത്.
രണ്ടു മുതല്‍ ആറുവരെ അംഗങ്ങളുള്ള ടീമുകള്‍ക്ക് പ്രായദേദമെന്യ ഹാക്കത്തോണില്‍ പങ്കെടുക്കാം.സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെയും താത്പര്യമുള്ള മറ്റ് ടീമുകളെയും പ്രായഭേദമന്യേ പങ്കാളികളാക്കി ഹാക്കത്തോണ്‍ സംഘടിപ്പിക്കുകയാണ് വിസാറ്റിന്റെ ലക്ഷ്യം. ഇതിനായുള്ള ബൂട്ട് ക്യാബുകള്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി സംഘടിപ്പിക്കും.
ഹാക്കത്തോണില്‍ വിജയികളാകുന്ന ടീമുകള്‍ക്ക് നാസ സന്ദര്‍ശിക്കാനുള്ള അവസരവും നിരവധി വിലപിടിച്ച സമ്മാനങ്ങളും ലഭിക്കും.
പങ്കെടുക്കുന്ന എല്ലാ സംഗങ്ങള്‍ക്കും നാസയുടെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ഉന്നത പഠനത്തിനുംഉയര്ന്ന ജോലികള്‍ക്കുമുള്ള അവസരങ്ങളും ഇതികൂടാതെ ലഭ്യമാകും. ഹാക്കത്തോണ്‍ മത്സരങ്ങളിലേയ്ക്കുള്ള രജിസ്ട്രേഷന് സൗജന്യമായിരിക്കും.