ദന്പതികളെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
1443730
Saturday, August 10, 2024 7:19 AM IST
കടുത്തുരുത്തി: യുവതിയെയും ഭർത്താവിനെയും അസഭ്യം പറയു കയും ആക്രമിക്കുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുളക്കുളം പെരുവ മാവേലിത്തറയിൽ മാത്യൂസ് റോയി (25) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12ന് ഓമല്ലൂർ സ്വദേശിയായ യുവതിയുടെ വീടിന്റെ ജനലിലെ ഗ്ലാസില്‍ നോക്കി ഇയാള്‍ മുടി ചീകുന്നത് യുവതി ചോദ്യം ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ഇതിലുള്ള വിരോധം മൂലം ഇയാൾ വഴിയില്‍നിന്ന് ഉച്ചത്തില്‍ യുവതിയെ അസഭ്യം പറയു കയും ഭീഷണിപ്പെടുത്തുകയും ഇവരുടെ ഭർത്താവിനെ ചീത്തവിളിക്കുകയും ആക്രമിക്കുകയുമായിരുന്നു.
ഭര്‍ത്താവിനെ അക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച വീട്ടമ്മയെയും ഇയാൾ ആക്രമിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.