ദേശീയ വ്യാപാരീ ദിനാചരണം നടത്തി
1443729
Saturday, August 10, 2024 7:19 AM IST
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ദേശീയ വ്യാപാരീ ദിനാചരണം നടത്തി. കെവിവിഇഎസ് കോട്ടയം ജില്ലാ സെക്രട്ടറി എം.എ. അഗസ്റ്റിന് ഓഫീസിന് മുന്നില്‍ പതാക ഉയര്‍ത്തി ദിനാചരണം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റുമാരായ എസ്. ജിനന്, കെ.എ. കുര്യച്ചന്, ഓഫീസ് സെക്രട്ടറി പി.എ. ഷാജി, സെക്രട്ടറി എ. ഗണേഷ്, വി.കെ. വിനോദ്, പി.എം. ജോസഫ്, എം.സി. വിനോദ്, ജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.