മൗണ്ട് കാർമൽ ഹൈസ്കൂളിൽ മെറിറ്റ് ഡേ നടത്തി
1443726
Saturday, August 10, 2024 7:19 AM IST
കോട്ടയം: കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹൈസ്കൂളിൽ മെറിറ്റ് ഡേയും വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തന ഉദ്ഘാടനവും നടത്തി. മെറിറ്റ് ഡേ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്തു.
വിജയപുരം രൂപത കോർപറേറ്റ് മാനേജർ റവ.ഡോ. ആന്റണി പാട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം എഴുത്തുകാരി നിഷ നാരായണൻ നിർവഹിച്ചു. ഡിഇഒ എം.ആർ. സുനിമോൾ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയിൻ, സിസ്റ്റർ ലിനറ്റ്, സിസ്റ്റർ ശില്പ, അജിത്ത് പൂഴിത്തറ,
ജിജോ ടി. ചാക്കോ, സിസ്റ്റർ മിനി, ഏഞ്ചൽ ജോജി, ഷേർലി ജോസഫ് എന്നിവർ പ്രസംഗിച്ചു. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെയും ഒൻപത് വിഷയങ്ങൾക്ക് എ പ്ലസ് നേടിയ കുട്ടികളെയും യോഗത്തിൽ സമ്മാനങ്ങൾ നൽകി ആദരിച്ചു.