സ്വർണാഭരണങ്ങൾ മോഷ്ടിച്ച വീട്ടുജോലിക്കാരി അറസ്റ്റിൽ
1443725
Saturday, August 10, 2024 7:19 AM IST
ഏറ്റുമാനൂർ: ജോലിക്കെത്തിയ വീട്ടിൽനിന്നു സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി കറുമുള്ളൂർ പ്രശാന്ത് ഭവനിൽ മുത്തുലക്ഷ്മി (25)യെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ക്ലീനിംഗ് ജോലിക്കായി എത്തിയിരുന്ന, കാണക്കാരി സ്വദേശിനിയായ മധ്യവയസ്കയുടെ വീട്ടിൽനിന്നു കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നര പവൻ തൂക്കം വരുന്ന സ്വർണവളയും അരപ്പവൻ തൂക്കം വരുന്ന സ്വർണമോതിരവും മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു.
ഒന്നാം തീയതി രാവിലെ ക്ലീനിംഗിന് എത്തിയ ഇവർ വൈകുന്നേരത്തോടുകൂടി അലമാരയിൽനിന്നു സ്വർണം എടുത്തു കടന്നു കളയുകയായിരുന്നു. പരാതിയെത്തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇവർ ഈ സ്വർണം തമിഴ്നാട് തിരുച്ചിറപള്ളിയിലുള്ള സ്വർണക്കടയിൽ വിറ്റ് 84,000 രൂപ കൈപ്പറ്റിയതായും പോലീസ് കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി.