വീടു കയറി ആക്രമണം: മധ്യവയസ്കൻ അറസ്റ്റിൽ
1443724
Saturday, August 10, 2024 7:06 AM IST
ഗാന്ധിനഗർ: ഗൃഹനാഥനെ വീട് കയറി ആക്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ കുര്യാറ്റുകുന്നേൽ രാജേഷി (ജോയി- 49) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ മാർച്ച് മാസം മൂന്നാം തീയതി രാത്രി 08.30ന് കൈപ്പുഴ കുട്ടോംപുറം സ്വദേശിയായ ഗൃഹനാഥനെ ഇയാളുടെ വീട്ടിൽ അതിക്രമിച്ചുകയറി ചീത്തവിളിക്കുകയും കൈയിൽ കരുതിയിരുന്ന വടിവാൾ ഉപയോഗിച്ച് കാലിൽ വെട്ടുകയുമായിരുന്നു.
ഗൃഹനാഥൻ രാജേഷിന്റെ കൈയിൽനിന്നു കടം വാങ്ങിയ പണം തിരികെ കൊടുക്കാൻ താമസിച്ചതിലുള്ള വിരോധം മൂലമാണ് ഇയാൾ ആക്രമിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.