നാഗസാക്കി ദിനചാരണം നടത്തി
1443723
Saturday, August 10, 2024 7:06 AM IST
കോട്ടയം: കരാപ്പുഴ സിഎംഎസ് എൽപി സ്കൂളിൽ ഓൾ ഇന്ത്യ പീസ് സോളിഡാരിറ്റി ഓർഗനൈസേഷൻ (ഐപ്സോ) നാഗസാക്കി ദിനചാരണം നടത്തി. ജില്ലാ കമ്മിറ്റി അംഗം പി.കെ. ആനന്ദക്കുട്ടൻ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ജെസി ജേക്കബ് അധ്യക്ഷത വഹിച്ചു. കുട്ടികളും അധ്യാപകരും ചേർന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.
മണ്ഡലം സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ, ജെസ്റ്റിൻ, ഷാജി, ആൽവിൻ എന്നിവർ പ്രസംഗിച്ചു.