ഭൂഗർഭപാതയുടെ നിർമാണം കളക്ടർ വിലയിരുത്തി
1443720
Saturday, August 10, 2024 7:06 AM IST
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിക്ക് മുമ്പിലെ ഭൂഗർഭപാതയുടെ നിർമാണ പ്രവർത്തനങ്ങൾ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ വിലയിരുത്തി.
മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും തിരക്കേറിയ റോഡ് മുറിച്ചു കടക്കാൻ പ്രയാസപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ഭൂഗർഭപാത നിർമിക്കാൻ മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചത്. 1.30 കോടി രൂപ ചെലവിലാണ് നിർമാണം നടത്തുന്നത്.
അവസാനഘട്ട നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു.