പള്ളിപ്പുറം പള്ളിയില്‍ ഇന്ന് വിശുദ്ധ ചാവറയച്ചൻ അനുസ്മരണം
1443469
Friday, August 9, 2024 11:59 PM IST
പള്ളിപ്പുറം: ചരിത്രപ്രസിദ്ധ മരിയന്‍-ചാവറ തീര്‍ഥാടന കേന്ദ്രമായ പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗാരോപണ കൊംബ്രേരിയ തിരുനാളിനോടനുബന്ധിച്ച് ഇന്ന് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ അനുസ്മരണം നടക്കും. വിശുദ്ധ കുര്യാക്കോസ് ഏലിയാസ് പിതാവ് വൈദിക വിദ്യാര്ഥിയായിരുന്നതും വികാരിയായിരുന്നതും പള്ളിപ്പുറം പള്ളിയില്‍ മാത്രമാണ്. വിശുദ്ധന് പള്ളിപ്പുറത്ത് ഉണ്ടായിരുന്ന കാലയളവില്‍ ഉപയോഗിച്ചിരുന്ന ഒറ്റക്കല്ലില്‍ തീര്‍ത്ത മാമോദീസ തൊട്ടി, കിണര്‍ എന്നിവ ഇവിടെ കാണാം.
എല്ലാ വര്‍ഷവും ജനുവരിയില്‍ ആദ്യ ഞായറാഴ്ച വിശുദ്ധ ചാവറയച്ചന്റെ തിരുനാളും ജനുവരി 16ന് വിശുദ്ധന്റെ ആത്മീയ ഗുരുവായിരുന്ന പാലയ്ക്കല്‍ തോമാ മല്പാന്റെ അനുസ്മരണവും ആഘോഷമായ ദിവ്യബലിയും ഇവിടെ നടത്തപ്പെടുന്നു.