അൽഫോൻസാ തീർഥാടനം ചങ്ങനാശേരി മേഖലയുടേത് പാറേൽ പള്ളിയിൽ തുടങ്ങി
1441925
Sunday, August 4, 2024 6:49 AM IST
ചങ്ങനാശേരി: അതിരൂപത ചെറുപുഷ്പ മിഷന് ലീഗിന്റെ ആഭിമുഖ്യത്തില്‍ കുടമാളൂര്‍ അല്‍ഫോന്‍സാ ജന്മഗൃഹത്തിലേക്ക് നടത്തുന്ന 36-ാമത് അല്‍ഫോന്‍സാ തീര്‍ഥാടനം പാറേല്‍ പള്ളിയില്നിന്നുമാരംഭിച്ചു. പാറേല്‍പള്ളി വികാരി ഫാ. ജേക്കബ് വാരിക്കാട്ട് പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്കി.
അതിരൂപത മിഷന്‍ലീഗ് ഡയറക്ടര്‍ റവ.ഡോ. ആന്‍ഡ്രൂസ് പാണംപറമ്പില്‍ അതിരൂപത തീര്‍ഥാടന കമ്മിറ്റി കണ്‍വീനര്‍ ജോണ്സണ് കാഞ്ഞിരക്കാടിന് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു.
അതിരൂപത അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യു പുളിക്കല്‍, അതിരൂപത ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ജെസ്ലിന് ജെഎസ്, സിസ്റ്റര്‍ മേരി റോസ്, അതിരൂപത ഓര്‍ഗനൈസ് പ്രസിഡന്റ് സിജോ ആന്റണി, അമല്‍ വര്‍ഗീസ്, ചങ്ങനാശേരി മേഖലാ ഡയറക്ടര്‍ ഫാ. നൈജില്‍ സിറിയക് തൊണ്ടിക്കാക്കുഴിയിൽ, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ കാര്‍മല്‍ എഫ്സിസി,
കെ.പി. മാത്യു കടന്തോട്, പ്രസിഡന്റ് റോഹന്‍ സിജു, സണ്ണി തോമസ് കോയിപ്പള്ളി, സേവ്യര്‍ ജോസഫ് കന്യക്കോണില്‍, ജോസുകുട്ടി കുട്ടംപേരൂര്‍, ജൂലി വര്‍ഗീസ്, റ്റിന്റോ സെബാസ്റ്റ്യന്‍ തൈപ്പറമ്പില്‍, ബിജു തോപ്പില്‍, ജയ്സണ്‍ അറയ്ക്കല്‍, ജോണ്സണ് പെരുമ്പായില്‍, ദിവ്യ മരിയ ജയിംസ്, വിവേക് മാത്യു, ജോജോമോന് ജോര്‍ജ്, അലന് ജോണ്സണ് എന്നിവര്‍ നേതൃത്വം നല്കി.