ചെത്തിപ്പുഴ മേഴ്സി ഹോം സുവര്‍ണജൂബിലി സമാപനം ഇന്ന്
1441924
Sunday, August 4, 2024 6:49 AM IST
ചങ്ങനാശേരി: ചെത്തിപ്പുഴ മേഴ്സി ഹോമിന്റെ ഒരുവര്‍ഷം നീണ്ടുനിന്ന സുവര്‍ണ ജൂബിലി ആഷോഷങ്ങളുടെ സമാപനസമ്മേളനം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ചെത്തിപ്പുഴ ക്രിസ്തുജ്യോതി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും. എസ്ഡി സന്യാസ സഭയുടെ സുപ്പീരിയര്‍ ജനറല്‍ മദര്‍ ലിസ് ഗ്രെയ്സ് അധ്യക്ഷത വഹിക്കും.
ആഘോഷങ്ങളുടെ ഭാഗമായുള്ള സുവനീര്‍ പ്രകാശനം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിക്കും. എസ്ഡി സെന്റ് ജോസഫ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ ദീപ്തി ജോസ് എസ്ഡി ആമുഖസന്ദേശവും കൊടുക്കുന്നില്‍ സുരേഷ് എംപി മുഖ്യപ്രഭാഷണവും നടത്തും. ജോബ് മൈക്കിള്‍ എംഎല്‍എ അവാര്‍ഡ് ദാനം നിര്‍വഹിക്കും.
എസ്ഡി സെന്റ് ജോസഫ് പ്രൊവിന്‍സിന്റെ എഡ്യുക്കേഷന്‍ വിഭാഗം കൗണ്‍സിലര്‍ സിസ്റ്റര്‍ ആനി ജോസ് എസ്ഡി അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തും.
ചെത്തിപ്പുഴ ആശ്രമം പ്രിയോര്‍ ഫാ. തോമസ് കല്ലുകുളം സിഎംഐ, ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത്, ചാരിറ്റി വേള്‍ഡ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, പൂര്‍വവിദ്യാര്‍ഥി പ്രതിനിധി ജിലുമോള്‍ മരിയറ്റ് തോമസ്, സാമൂഹ്യക്ഷേമ വിഭാഗം കൗണ്‍സിലര്‍ സിസ്റ്റര്‍ ജ്യോതിസ് എസ്ഡി, മേഴ്സി ഹോം ഡയറക്ടര്‍ സിസ്റ്റര്‍ സെലിന് ജോസ് എസ്ഡി എന്നിവര്‍ പ്രസംഗിക്കും.