പോളിടെക്നിക് സ്പോട്ട് അഡ്മിഷന്
1441923
Sunday, August 4, 2024 6:49 AM IST
കടുത്തുരുത്തി: പോളിടെക്നിക്കില്‍ ഒഴിവുള്ള സീറ്റില്‍ പ്രവേശനം നേടുന്നതിന് അപേക്ഷിക്കാം. www.polyadmission.org എന്ന വെബ്സൈറ്റിലൂടെയോ കോളജില്‍ പ്രവര്‍ത്തിക്കുന്ന ഹെല്പ് ഡെസ്ക് മുഖേനയോ അപേക്ഷാഫീസ് അടച്ച് ഈ മാസം എട്ടിന് രാവിലെ 10.30 വരെ പുതിയ അപേക്ഷ നല്‍കാം.
എട്ടിന് രാവിലെ 8.30- 9.30 വരെ റാങ്ക് പട്ടികയില്‍ ഒന്ന് മുതല്‍ 25,000 വരെയുള്ളവര്‍ക്കും 9.30-10.30 വരെ 25,001 മുതല്‍ 40,000 വരെയുള്ളവര്‍ക്കും 10.30 - 11.30 വരെ 40,001 മുതലുള്ളവര്‍ക്കും പുതിയ അപേക്ഷകര്‍ക്കും അന്നേദിവസം രജിസ്റ്റര്‍ ചെയ്ത് സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.
ആദ്യമായി പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഫീസ് എന്നിവ സഹിതം രക്ഷിതാവിനോടൊപ്പമെത്തണം. മറ്റ് പോളിടെക്നിക്കുകളില്‍ പ്രവേശനം നേടിയവര്‍ അഡ്മിഷന് സ്ലിപ്പ്, പിടിഎ ഫണ്ട് രേഖകള്‍ ഹാജരാക്കണം. വിശദവിവരങ്ങള്‍ക്ക്: www.polyadmission.org. ഫോണ്‍: 94962 22730.