നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന സമ്മേളനം കുട്ടനാട്ടിൽ
1441922
Sunday, August 4, 2024 6:49 AM IST
ചങ്ങനാശേരി: നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 16, 17, 18 തീയതികളില്‍ കുട്ടനാട്ടിലെ മാമ്പുഴക്കരിയില്‍ നടത്താന്‍ ഹോട്ടല്‍ അര്‍ക്കാലിയ ഹാളില്‍ നടന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
സമ്മേളനം വിജയിപ്പിക്കാന്‍ 10നുള്ളില്‍ പഞ്ചായത്തു സമ്മേളനങ്ങള്‍ പൂര്‍ത്തീകരിക്കും. മന്ത്രി കെ.ആര്. രാജന് ഉദ്ഘാടനം ചെയ്യും. ആലോചനാ യോഗത്തില്‍ എന്‍.കെ.എസ്.എസ്. സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്ന്, സംസ്ഥാന നേതാക്കളായ കൃഷ്ണപ്രസാദ്, പി.ആര്. സതീശന്, ജോണ്‍ സി. ടിറ്റോ, ലാലിച്ചന്‍ പള്ളിവാതുക്കല്‍, കെ.ബി. മോഹനന്, വേലായുധന് നായര്‍, ശര്‍മാജി, വിശ്വനാഥപിള്ള, റോയി ഊരാംവേലില്, കറിയാച്ചന് ചേന്നങ്കര, സണ്ണിച്ചന് മേപ്ര, വിനോദ് കോവൂര്‍ , സോണിച്ചന്‍ കളരിക്കല്‍, എ. സൂരജ്, സന്തോഷ് പറമ്പിശേരി, ജയന് തോട്ടാശേരി, പ്രണീഷ് വള്ളക്കാലില്‍, സുനു പി. ജോര്‍ജ്, സ്റ്റീഫന്‍ മുട്ടാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
യോഗത്തിൽ 1001 അംഗ സ്വാഗത സംഘം രൂപീകരിച്ചു.