വൈ​ക്കം: വൈ​ക്കം കോ​വി​ല​ക​ത്തും ക​ട​വ് മ​ത്സ്യ​മാ​ർ​ക്ക​റ്റി​ലെ ഐ​സ് പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. മൂ​ന്നു​വ​ർ​ഷം മു​മ്പ് അ​മോ​ണി​യം വാ​ത​കം ചോ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച​ത്. പി​ന്നീ​ട് പ്ലാ​ന്‍റി​ൽ​നി​ന്നു അ​മോ​ണി​യം വാ​ത​കം നീ​ക്കി. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ഐ​സ് പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ പ​റ​ഞ്ഞെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല.

ജി​ല്ല​യി​ലെ പ്ര​ധാ​ന മ​ത്സ്യ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ഒ​ന്നാ​യ കോ​വി​ല​ക​ത്തും​ക​ട​വി​ലെ ന​ഗ​ര​സ​ഭ​യു​ടെ ഐ​സ് പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ മ​ത്സ്യ വ്യാ​പാ​രി​ക​ൾ ഉ​ദ​യ​നാ​പു​രം, നേ​രേ​ക​ട​വ്, തോ​ട്ട​കം എ​ന്നി​വ​ട​ങ്ങ​ളി​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ ന​ട​ത്തു​ന്ന പ്ലാ​ന്‍റു​ക​ളി​ൽ നി​ന്നാ​ണ് ഐ​സ് വാ​ങ്ങു​ന്ന​ത്.

ഒ​രു ബ്ലോ​ക്ക് ഐ​സി​ന് നൂ​റു രൂ​പ​യാ​ണ് പു​റ​ത്തു വി​ല. കോ​വി​ല​ക​ത്തും​ക​ട​വി​ലെ ന​ഗ​ര​സ​ഭാ പ്ലാ​ന്‍റി​ൽ ഒ​രു ബ്ലോ​ക്ക് ഐ​സി​ന് 80 രൂ​പ​യാ​യി​രു​ന്നു. വ​ൻ​കി​ട വ്യാ​പാ​രി​ക​ൾ​ക്കു മാ​ത്ര​മാ​ണ് കൂ​ടു​ത​ൽ ബ്ലോ​ക്ക് ഐ​സ് ആ​വ​ശ്യം വ​രു​ന്ന​ത്. കോ​വി​ല​ക​ത്തും​ക​ട​വ് മാ​ർ​ക്ക​റ്റി​ലെ​ത്തി മീ​നെ​ടു​ത്ത് ദൂ​ര​സ്ഥ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന സ്ത്രീ​ക​ൾ​ക്കു പൊ​ട്ടി​ച്ചെ​ടു​ത്ത കു​റ​ച്ച് ഐ​സ് മ​തി​യാ​കും. പ്ലാ​ന്‍റി​നു പൂ​ട്ടു വീ​ണ​തോ​ടെ മ​ത്സ്യ വി​ല്പ​ന​ക്കാ​രാ​യ സ്ത്രീ​ക​ൾ​ക്കാ​ണ് ഏ​റെ ദു​രി​തം.

കാ​ര്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യാ​ൽ മാ​ത്ര​മേ പ്ലാ​ന്‍റ് പു​ന​രാ​രം​ഭി​ക്കാ​നാ​കൂ. പ്ലാ​ന്‍റി​ൽ ഐ​സ് രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നു ത​ടി കൊ​ണ്ടു നി​ർ​മി​ച്ച ക​ള്ളി​ക​ൾ ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. 260 ബ്ലോ​ക്ക് ഐ​സ് ഉ​ത്പാ​ദ​ന ശേ​ഷി​യു​ള്ള പ്ലാ​ന്‍റി​ലെ വ​യ​റിം​ഗി​നും ഏ​റെ പ​ഴ​ക്ക​മു​ണ്ട്. മാ​സം ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വൈ​ദ്യു​ത ചാ​ർ​ജ് വ​രു​ന്ന​ത് പ്ലാ​ന്‍റി​ലെ ത​ക​രാ​റി​ലാ​യ വ​യ​റിം​ഗ് മൂ​ല​മാ​ണെ​ന്ന് പ്ലാ​ന്‍റ് പ്ര​വ​ർ​ത്തി​പ്പി​ച്ചി​രു​ന്ന​വ​ർ പ​റ​യു​ന്നു. അ​മോ​ണി​യം വാ​ത​കം ര​ണ്ടു​ത​വ​ണ ചോ​ർ​ന്ന​ത് ഭീ​തി പ​ര​ത്തി​യി​രു​ന്നു.

വ​ൻ​ദു​ര​ന്ത​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്ന ഭീ​തി​യി​ലാ​ണ് ക​രാ​റു​കാ​ര​ൻ പ്ലാ​ന്‍റ് അ​ട​ച്ചു​പൂ​ട്ടി​യ​ത്. അ​മോ​ണി​യം വാ​ത​ക​ത്തി​നു പ​ക​രം അ​പ​ക​ട​ര​ഹി​ത​മാ​യ പ്രി​യോ​ൺ നി​റ​ച്ചു പ്ലാ​ന്‍റ് സു​ര​ക്ഷി​ത​മാ​ക്കാ​നാ​കും. ന​ഗ​ര​സ​ഭ സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യോ ക​രാ​റു​കാ​ര​നെ നി​യോ​ഗി​ച്ചോ ഐ​സ് പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് മ​ത്സ്യ​വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം.