രജത ജൂബിലി സമ്മേളനം
1441915
Sunday, August 4, 2024 6:40 AM IST
കോട്ടയം: രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്‍ജിനിയറിംഗ് കോളജിൽ 1999 ബാച്ച് പൂർവ വിദ്യാർഥി രജത ജൂബിലി സമ്മേളനം നടന്നു. സമ്മേളനത്തിൽ മുഖ്യാതിഥി മുൻ പ്രിൻസിപ്പൽ ഡോ. ആശാലത തമ്പുരാൻ, കോളജ് പ്രിൻസിപ്പൽ ഡോ. പ്രിൻസ് എ., പൂർവഅധ്യപകർ എന്നിവരെ അലുംമ്നി വിദ്യാർഥികൾ പൊന്നാടയണിയിച്ച് ആദരിച്ചു.
വിദ്യാർഥി സ്കോളർഷിപ്പ്, കോളജിന്റെ അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായി സ്വരൂപിച്ച 11 ലക്ഷം രൂപയുടെ ചെക്ക് പ്രിൻസിപ്പൽ ഡോ. പ്രിൻസിനു കൈമാറി. കോളജിന് ആവശ്യമായ പ്രോജക്ടർ, അലുമ്നി വിദ്യാർഥികളുടെ കമ്പനി വിവരങ്ങൾ അടങ്ങുന്ന ഫലകം, 1999 ബാച്ച് വിദ്യാർഥികളുടെ ആശംസകൾ അടങ്ങിയ സോവനീർ ആൽബം എന്നിവയും കോളജിന് കൈമാറി.
ചടങ്ങിൽ അലുമ്നി സെക്രട്ടറി ഡോ. അനു ജോർജ്, സിവിൽ എൻജിനിയറിംഗ് വകുപ്പ് മേധാവി ഡോ. വിനീഷ് വി. നായർ, ഡോ. ജിനേഷ് എൻ. എന്നിവർ പങ്കെടുത്തു.