ഗവൺമെന്റ് ആശുപത്രിക്കു മുന്നിൽ കോൺഗ്രസ് ധർണ
1441913
Sunday, August 4, 2024 6:40 AM IST
അതിരമ്പുഴ: അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിനുമുമ്പിൽ കോൺഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ധർണ നടത്തി.
ആശുപത്രിയിൽ മുഴുവൻ സമയവും ഡോക്ടർന്മാരുടെ സേവനം ലഭ്യമാക്കുക, എക്സ്റേ യൂണിറ്റ് കാര്യക്ഷമമാക്കുക, മരുന്നുകളുടെ കുറവ് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധ ധർണ നടത്തിയത്.
കെപിസിസി രാഷ്ട്രീയ കാര്യസമിതിയംഗം കെ.സി. ജോസഫ് ധർണ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജൂബി ഐക്കരക്കുഴി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ, പി.വി. മൈക്കിൾ, ടി.എസ്. അൻസാരി, കെ.ജി. ഹരിദാസ്, റോയി കല്ലുങ്കൽ, ബിജു വലിയമല, രാജു ഞരളിക്കോട്ടിൽ, ടോം പണ്ടാരക്കളം, ജോയി വേങ്ങച്ചുവട്ടിൽ, ജോജോ ആട്ടയിൽ തുടങ്ങിയവർ പ്രസംഗിച്ചു.