പൊതുഗതാഗത സംവിധാനം: ജനകീയ സദസ് സംഘടിപ്പിച്ചു
1441912
Sunday, August 4, 2024 6:40 AM IST
കോട്ടയം: നഗര-ഗ്രാമ വ്യത്യാസമില്ലാതെ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ. പൊതുഗതാഗത സംവിധാനം നിലവിലില്ലാത്ത സ്ഥലങ്ങളിൽ ബസ് റൂട്ടുകൾ നിർദേശിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് ഏറ്റുമാനൂർ വ്യാപാരഭവൻ ഹാളിൽ സംഘടിപ്പിച്ച നിയോജകമണ്ഡലം ജനകീയ സദസിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. കെഎസ്ആർടിസിയുടെ ഒളശ സർവീസ് പുനരാരംഭിക്കുമെന്ന് യോഗത്തിൽ മന്ത്രി ഉറപ്പു നൽകി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, നഗരസഭാധ്യക്ഷ ലൗലി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, വൈസ് പ്രസിഡന്റ് എ.എം. ബിന്നു, പഞ്ചായത്ത് പ്രസിഡന്റുമാരായ അജയൻ കെ. മേനോൻ, ജോസ് അമ്പലക്കുളം,
ധന്യ സാബു, വിജി രാജേഷ്, വി.കെ. പ്രദീപ് കുമാർ, ആർടിഒ കെ. അജിത് കുമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റോഷൻ സാമുവേൽ, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജാക്സൺ സി. ജോസഫ് എന്നിവർ പ്രസംഗിച്ചു.