വയനാട് ദുരന്തം: സർവമത പ്രാർഥന സംഘടിപ്പിച്ചു
1441909
Sunday, August 4, 2024 6:26 AM IST
കോട്ടയം: പ്രകൃതിദുരന്തത്തില്‍ വിറങ്ങലിച്ച വയനാട് ജനതയ്ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ച് കോട്ടയം വൈഎംസിഎയും സബ് റീജണും. കോട്ടയം വൈഎംസിഎ അങ്കണത്തിൽ സംഘടിപ്പിച്ച സർവമത പ്രാർത്ഥനയിലും സ്മൃതിജ്വാല തെളിക്കലിലും യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ,
കോട്ടയം സേട്ട് ജുമാ മസ്ജിദ് ഇമാം സാദിഖ് മൗലവി, കോട്ടയം സ്വാമിയാർ മഠം പ്രതിനിധി അശോക് കുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, മുനിസിപ്പൽ വൈസ് ചെയർമാൻ ബി. ഗോപകുമാർ, സബ് റീജൺ ചെയർമാൻ ജോബി ജെയ്ക് ജോർജ്, അനീഷ് പുന്നൻ പീറ്റർ, ഡീക്കൻ മാത്യു സി ജോൺ, റോയി പി ജോർജ്, ഷൈജു വർഗീസ് എന്നിവർ പ്രസംഗിച്ചു.
വൈഎംസിഎ പ്രസിഡന്റ് അനൂപ് ജോൺ ചക്കാലയിൽ അധ്യക്ഷത വഹിച്ചു.